National Quality Assurance Standards (NQAS)
എറണാകുളം ജില്ലയിലെ പൊതുജനാരോഗ്യ മേഖലയ്ക്ക് വീണ്ടുമൊരു അഭിമാന നേട്ടം. അങ്കമാലി തുറവൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര അംഗീകാരമായ National Quality Assurance Standards (NQAS) സ്വന്തമാക്കിയിരിക്കുന്നു. ദേശീയതലത്തിൽ നടന്ന കർശനമായ മൂല്യനിർണ്ണയ പരിശോധനയിൽ 93.67% പോയിന്റുകൾ കരസ്ഥമാക്കിയാണ് ആശുപത്രി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതോടെ ജില്ലയിൽ NQAS അംഗീകാരം നേടുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 25 ആയി ഉയർന്നു.
രോഗികൾക്കുള്ള വിപുലമായ സേവനങ്ങൾ, മരുന്നുകളുടെ സുഗമമായ ലഭ്യതയും വിതരണവും, മികച്ച ക്ലിനിക്കൽ സേവനങ്ങൾ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര സംഘം ഈ അംഗീകാരം നൽകിയിട്ടുള്ളത്. മൂന്ന് വർഷ കാലാവധിയുള്ള ഈ അംഗീകാരത്തിന്റെ ഭാഗമായി വാർഷിക സംസ്ഥാനതല പരിശോധനകളും മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയും ഉണ്ടാകും. ജില്ലയിലെ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളെ ഇത്തരം ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി മികച്ച പശ്ചാത്തല സൗകര്യങ്ങളും നൂതന ചികിത്സാ സംവിധാനങ്ങളും ഒരുക്കുന്ന വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ നേട്ടത്തിനായി പ്രയത്നിച്ച തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ, ജനപ്രതിനിധികൾ, എൻ.എച്ച്.എം ടീം എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!